കടമത്ത്:
2026 ജനുവരി 22-ന് കടമത്ത് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ ‘സഫ്രീന 2’ (Safrreena 2) എന്ന ബോട്ട് പിടികൂടി. വന്യജീവി സംരക്ഷണ നിയമം (WPA, 1972) പ്രകാരം ഷെഡ്യൂൾ–1 വിഭാഗത്തിൽ ഉൾപ്പെടുന്ന അതീവ സംരക്ഷിത മത്സ്യങ്ങളായ ബോട്ടിൽനോസ് വെഡ്ജ്ഫിഷ് (Bottlenose Wedgefish), ബോ മൗത്ത് ഗിറ്റാർഫിഷ് (Bowmouth Guitarfish) എന്നിവ അനധികൃതമായി കൈവശം വെച്ചതിനാണ് നടപടി സ്വീകരിച്ചത്.
അനുമതി പത്രമോ അംഗീകൃത ക്രൂ ലിസ്റ്റോ ഇല്ലാതെ കടമത്ത് ദ്വീപിന്റെ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് WLOR (KDT) 01/2026 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കിയതായും, നിലവിൽ എല്ലാവരും റിമാൻഡിലാണെന്നും ഫോറസ്റ്റ് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
