ലക്ഷദ്വീപിന് അഭിമാനനേട്ടമായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നിന്നും അമിനി ദ്വീപ് സ്വദേശിനി ആമിന എച്ച്എം സ്വർണ്ണമെഡലോടെ പരിസ്ഥിതി എഞ്ചിനീയറിംഗിൽ (environmental engineering) എം.ടെക് കരസ്ഥമാക്കി. 9.47 എന്ന മികച്ച സി.ജി.പി.എ. നേടിയാണ് വിജയം. നമ്മുടെ ദ്വീപിലെ വിദ്യാർത്ഥികൾക്ക് അപ്രാപ്യമായി കാണപ്പെടുന്ന ഈ നേട്ടം ഒരു യഥാർത്ഥ പ്രചോദനമാണ്.
നിരന്തര പരിശ്രമത്തിലൂടെയാണ് അവർ ഈ നേട്ടം കരസ്ഥമാക്കിയത് എന്നും പ്രത്യേകിച്ച് ദ്വീപിലെ കുട്ടികൾക്ക് അപ്രാപ്യമായതാണ് അവർ നേടി എടുത്തത് എന്നും ഈ നേട്ടം ദ്വീപിലെ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും പോണ്ടിച്ചേരി സർവ്വകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലക്ഷദ്വീപ് സ്വദേശിയുമായ ഡോ. അബ്ദുൽ ഗഫൂർ പ്രസ്താവിച്ചു.
അമിനി ദ്വീപിലെ കെ മുഹമ്മദ് സാലിനിന്റെയും ഹമീദത് ബിയുടെയും മകളാണ് ആമിന.
എൻവിറോൺമെൻ്റൽ എഞ്ചിനിയറിങ്ങിൽ സ്വർണ്ണമെഡലോടെ എം ടെക് നേടി ആമിന
