അമിനി: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി. സാബ്ജാൻ (90) അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. അമിനി ദ്വീപിലെ ആദ്യ SSLC പാസാകുകയും ആദ്യ LD ക്ലർക്കായും ജോലി ചെയ്യുകയും ചെയ്ത അദ്ദേഹം, “ജലജിഹ്വ” എന്ന കൈയ്യെഴുത്ത് മാസികയുടെ എഡിറ്ററായിരുന്നു.
അമിനി ദ്വീപിലെ അനിസ്ലാമിക പ്രവണതകൾക്കെതിരെ ശക്തമായ എഴുത്തുകൾ വഴി പൊരുതിയ സാബ്ജാൻ അമിനിയിൽ മുജാഹിദ് പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരനായിരുന്നു. പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം പള്ളി പണികൾക്ക് നേതൃത്വം നൽകി. സർക്കാർ ജോലി ജീവിതം വിരമിച്ച ശേഷം സാമൂഹിക ഇടപെടലുകൾക്ക് കൂടുതൽ ആഴം നൽകി.
ഭാര്യ: ഖമറുന്നീസ (ബഗ്ലാപ്പുര). മക്കൾ: ഹുസൈൻ ബഗ്ലാപ്പുര്‍ (പ്രിൻസിപ്പാൾ, ഐ.ടി.ഐ. ദില്ലി), ശംസു, ഷരീഫ് (എ.എസ്.ഐ, ദില്ലി പൊലീസ്), അസ്ലം ബി. (നഴ്‌സ്, ജിപ്പമർ ആശുപത്രി, പോണ്ടിച്ചേരി), അൻവർ, ഇഖ്ബാൽ (ഹിന്ദി മാസ്റ്റർ, കോൺട്രാക്റ്റ്), സക്കിനാ ബി.
