അഗത്തി: അഗത്തി ദ്വീപ് മുളയം ഫത്തഹുല്ലാ മാസ്റ്റർ ഈലോകത്തോട് യാത്ര പറഞ്ഞു. സ്വവസതിയിലാണ് മരണം.
നീണ്ട കാലം വിവിധ ദ്വീപുകളിൽ ഹിന്ദി അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ടിച്ച അദ്ദേഹം വളരെ വലിയ ഒരു ശിഷ്യഗണത്തിന് വിദ്യപകർന്നു നൽകി. പെൻഷൻ പറ്റി പിരിഞ്ഞ ശേഷം ശാരീരിക വൈഷമ്യങ്ങളുമായി കഴിയുകയായിരുന്നു. കിൽത്താൻ ദ്വീപിൽ നിന്നായിരുന്നു അദ്ദേഹത്തിൻ്റെ അദ്ധ്യാപന ജീവിതം ആരംഭിച്ചത്.
എം.ഫത്തഹുല്ലാ മാസ്റ്റർ അന്തരിച്ചു
