കൊച്ചി: പ്രമുഖ ഓൺലൈൻ മാധ്യമമായ ദ ക്യുയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ കാർഡുകൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ മാധ്യമസ്ഥാപനം ശക്തമായ മുന്നറിയിപ്പ് നൽകി.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സയിദ് പറഞ്ഞതെന്ന രീതിയിൽ, “രാഹുൽ ഗാന്ധി പറഞ്ഞത് 100% യാഥാർത്ഥ്യം. ലക്ഷദ്വീപിലും വോട്ടിങ്ങിൽ അട്ടിമറി സംഭവിച്ചു” എന്ന വാചകം ഉൾപ്പെടുത്തി, ദ ക്യുയുടെ ലോഗോയും ഡിസൈനും കൃത്രിമമായി ഉപയോഗിച്ച് കാർഡുകൾ തയ്യാറാക്കി പ്രചരിപ്പിച്ചതായി വിവരം.
ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കും വ്യാജ കാർഡുകൾ ഷെയർ ചെയ്യുന്നവർക്കും എതിരെ നിയമ നടപടി സ്വീകരിക്കും എന്ന് സ്ഥാപനം വ്യക്തമാക്കി. ദ ക്യു സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജവാർത്തകളോട് ജാഗ്രത പുലർത്തണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
