എംപിലാഡ് പദ്ധതിയിലൂടെ കിൽത്താൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം

കവരത്തി: ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ളാ സയീഡിൻ്റെ ശുപാർശ പ്രകാരം എംപിലാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി, കിൽത്താനിൽ 2 കോടി രൂപ ചിലവിൽ പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചു.

പദ്ധതിയിൽ പുരുഷ-വനിതാ വാർഡുകൾ, ഐസിയു, ഓപ്പറേഷൻ തിയറ്റർ, ഫാർമസി, കാശ്വാലിറ്റി, ഡോക്ടർമാരുടെ ഓഫീസുകൾ, ഡെന്റൽ വിഭാഗം തുടങ്ങി അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിർദേശം പരിശോധിച്ച് ആവശ്യമായ അംഗീകാരങ്ങൾ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.