ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾസെമി പൂളുകൾ തീരുമാനമായി

അമിനി:- ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾ മൽസരങ്ങളിൽ ഇന്ന് നടന്ന മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അന്ത്രോത്ത് ചെത്ത്ലാത്തിനെ തോൽപ്പിച്ചതോടെ അന്ത്രോത്ത് സെമി ഫൈനലിൽ കടന്നു. നേരത്തെ അഗത്തി, അമിനി , കിൽത്താൻ ദ്വീപുകൾ സെമിയിൽ പ്രവേശിച്ചിരുന്നു. ചെത്ത് ലാത്തിനെതിരെ അന്ത്രോത്തിന് മൂന്ന് ഗോൾ നേടാൻ കഴിയാത്ത സാഹചര്യം വന്നിരുന്നുവെങ്കിൽ കടമത്ത് ദ്വീപ് സെമിയിൽ പ്രവേശിക്കുമായിരുന്നു. നാളെ രാവിലെ നടക്കുന്ന സെമി ഫൈനൽ മൽസരങ്ങളിൽ അമിനി – കിൽത്താനെയും ആന്ത്രോത്ത് – അഗത്തിയേയും നേരിടും.