കൊച്ചി: ലക്ഷദ്വീപ് മുൻ എംപി പി.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള ഒൻപത് പ്രതികളെ സിബിഐ കോടതി വെറുതെവിട്ടു. ഇറക്കുമതി വ്യാപാര ലൈസൻസ് ദുരുപയോഗം ചെയ്ത് ബിപിസിഎൽന് നഷ്ടമുണ്ടാക്കി എന്ന കേസിലാണ് കോടതി കുറ്റവിമുക്തരാക്കിയത്.
ശബ്നാ എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ മറവിൽ സീ ഫോറം ദുരുപയോഗം ചെയ്ത് ലക്ഷദ്വീപിൽ വിറ്റഴിക്കേണ്ട ഉത്പന്നങ്ങൾ വൻകരയിൽ അനധികൃതമായി വിറ്റു എന്നും, ഇതുവഴി പ്രതികൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നും സി.ബി.ഐ ആരോപിച്ചിരുന്നു.
2009-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് വിധി വന്നത്. കേസിലെ ഒൻപതാം പ്രതിയാണ് മുൻ എംപി മുഹമ്മദ് ഫൈസൽ. കേസിലെ തെളിവുകൾ നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് എല്ലാ പ്രതികളെയും വെറുതെവിട്ടത്.
കേസിൽ തെളിവുകൾ അവതരിപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്നും, ആരോപണങ്ങൾക്ക് തെളിവുകൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഫൈസൽ ജനങ്ങൾക്ക് നന്ദി അറിയിച്ചു.
ഇറക്കുമതി വ്യാപാര ലൈസൻസ് ദുരുപയോഗം; മുൻ എംപി ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട് CBI കോടതി
