ഇരിട്ടിയിലെ സ്‌കൈ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ; ലക്ഷദ്വീപ് യുവഡോക്ടർ സാദത്ത് അലി നേതൃത്വം നൽകി

ഇരിട്ടി: സ്‌കൈ ഹോസ്പിറ്റലിൽ അപൂർവവും അതിസങ്കീർണവുമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. ലക്ഷദ്വീപ് സ്വദേശിയും യുവശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. സാദത്ത് അലി (Consultant Laparoscopic & General Surgeon, Sky Hospital, Iritty, Kannur) ആണ് ശസ്ത്രക്രിയ നടത്തിയത്.

വയറുവേദനയെ തുടർന്ന് എത്തിയ 55 കാരിക്ക് നടത്തിയ പരിശോധനയിൽ, പെർഫറേഷൻ പെറിറ്റോണൈറ്റിസിന് (perforation peritonitis) കാരണമായ impacted denture വയറ്റിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് കണ്ടെത്തി.

തുടർന്ന് ഏഴ് മണിക്കൂറോളം നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയയിൽ ലാപറോടമി, പെറിറ്റോണിയൽ ലാവേജ്, ഡെഞ്ചർ നീക്കം, ഡബിൾ ബാരൽ സിഗ്മോയിഡോസ്ടോമി തുടങ്ങിയ സങ്കീർണ നടപടികളാണ് ഡോ. സാദത്ത് അലി വിജയകരമായി നടത്തിയത്.

വളരെ അപകടകരവും ജീവൻഭീഷണിയുണ്ടാക്കാനിടയുള്ള സാഹചര്യമായിരുന്നെങ്കിലും “ഡാമേജ് കൺട്രോൾ എമർജൻസി ഇന്റർവെൻഷൻ” വഴിയാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായത്. രോഗി ഇപ്പോൾ ചികിത്സയിൽ കഴിയുന്നുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.