കവരത്തി: നീണ്ട വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അമിനി ദ്വീപിലെ ഉജ്റാ പള്ളിയുടെ മുതവല്ലി സ്ഥാനം ഇ.പി ആറ്റകോയ ഞങ്ങൾക്ക് തിരിച്ചു നൽകി വക്ഫ് ട്രിബൂണൽ ഉത്തരവിട്ടു. 2020ൽ വഖഫ് ബോർഡ് ഇ.പി ആറ്റകോയ ഞങ്ങളെ മുതവല്ലി സ്ഥാനത്തിൽ നിന്ന് നീക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
വക്ഫ് ആക്ട് 1995ന്റെ സെക്ഷൻ 64(3) പ്രകാരം, ബോർഡിൽ നിലവിലുള്ള അംഗങ്ങളിൽ രണ്ടിൽ മൂന്നിലധികം അംഗങ്ങൾ പങ്കെടുത്ത് മാത്രമേ മുത്തവല്ലിയെ നീക്കം ചെയ്യാൻ കഴിയൂ. എന്നാൽ ബോർഡിലെ ഏഴ് അംഗങ്ങളിൽ നാലുപേരുടെ ഒപ്പിൽ മാത്രമായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. വഖ് ബോർഡിൽ ഏഴ് അംഗങ്ങളുണ്ടെങ്കിലും നാലു പേർ മാത്രം പങ്കെടുത്ത് തീരുമാനം എടുത്തത് നിയമ വിരുദ്ധമാണെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. കുറഞ്ഞത് അഞ്ച് അംഗങ്ങൾ പങ്കെടുക്കണം എന്നത് നിര്‍ബന്ധമായ വ്യവസ്ഥയാണ്.
ഇ.പി ആറ്റകോയ തങ്ങൾക്കു വേണ്ടി അഡ്വ. റഊഫ് എം.കെ ഹാജരായി. വിധി പ്രസ്താവിച്ചതു ട്രൈബ്യൂണൽ ചെയർമാൻ ജില്ലാ ജഡ്ജിയായ അനിൽ കെ ഭാസ്ക്കറും അംഗമായ ഖാസി മുഹമ്മദ് സഖാഫിയും അടങ്ങിയ ബഞ്ചാണ്. ഇത്തരം തീരുമാനങ്ങൾ നിയമപരമായ നിയമവിധാനങ്ങൾക്കനുസരിച്ചായിരിക്കണമെന്ന് ട്രൈബ്യൂണൽ വിധിയിൽ വ്യക്തമാക്കി.
അമിനി ഉജ്റാ പള്ളി മുതവല്ലി സ്ഥാനം ഇ.പി ആറ്റകോയ തങ്ങൾക്ക്: വക്ഫ് ട്രിബൂണൽ വിധി
