അമിനി:- പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അഗത്തിദ്വീപ് സ്വദേശി യൂസുഫ് (23) നെ അമിനി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. രാഷ്ട്രീയ സമ്മർദ്ധത്തിലൂടെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം അമിനി പോലീസ് തടഞ്ഞ് കൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കൈ ഉളുക്കിയതിനെ തുടർന്ന് നാടൻ ചികിൽസ തേടി എത്തിയതായിരുന്നു പ്രതി.
അമിനിയിൽ പോക്സോ പ്രതി റിമാൻഡിൽ
