അഗത്തി: ലക്ഷദ്വീപ് ഭരണകൂടം അഗത്തി വിമാനത്താവള വികസനത്തിനും വിപുലീകരണത്തിനുമായി അനുവദിച്ചിരുന്ന ഭൂമിയുടെ ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. 2025 സെപ്റ്റംബർ 17-നാണ് ഡെപ്യൂട്ടി കളക്ടർ ഡോ. രാഹുൽ രഥോഡ് (DANICS) ഉത്തരവ് പുറപ്പെടുവിച്ചത്.
അഗത്തി വിമാനത്താവളത്തിന്റെ വികസനവും വിപുലീകരണവും, അതോടൊപ്പം പ്രതിരോധ-ടൂറിസം സൗകര്യങ്ങളും ഉൾപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി 15.02.2023-ലെ SIA വിജ്ഞാപന പ്രകാരം അനുവദിച്ചിരുന്ന സർട്ടിഫിക്കറ്റുകളും അനുമതികളും റദ്ദാക്കിയതായി ഉത്തരവിൽ പറയുന്നു.
ഇതോടൊപ്പം, മുൻപ് വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിൽ നടക്കുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും ഉടൻ നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഏകപക്ഷീയമായി മുൻകാലത്ത് നൽകിയ സർട്ടിഫിക്കെറ്റുകളും അനുമതികളും റദ്ദ് ചെയ്യുന്നതും ദ്വീപിൽ കേട്ടുകേൾവിയില്ലാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.
അഗത്തി വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഡൈവേർഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി
