അഗത്തി ദ്വീപിൽ വിദ്യാഭ്യാസ ബന്ദ്

അഗത്തി: അഗത്തിയിലെ സൗത്ത് ജൂനിയർ ബേസിക് സ്‌കൂൾ അടച്ചുപൂട്ടുന്നതിനെതിരെ അഗത്തി ദ്വീപിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ജൂൺ 24, 2025 ചൊവ്വാഴ്ച അഗത്തി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ബന്ദ് നടത്തപ്പെടുന്നത്.

ദ്വീപിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസാവകാശം ഉറപ്പാക്കേണ്ടതിനാലാണ് ഈ ബന്ദ് പ്രഖ്യാപിച്ചതെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. സ്‌കൂൾ അടച്ചുപൂട്ടുന്നത് ദ്വീപിലെ നിരവധി വിദ്യാർത്ഥികൾക്ക് വലിയ തടസ്സമാകും.

ജനകീയ പിന്തുണയോടെ ബന്ദ് സമാധാനപരമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കി. രക്ഷിതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.