സമസ്ത നൂറാം വാർഷിക പ്രചരണ പരിപാടി


കിൽത്താൻ: സമസ്ത നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി SKSSF ജില്ലാ കമ്മിറ്റി Maharashtra പ്രചരണ പരിപാടി നവംബർ 27-ന് കിൽത്താനിൽ Sunflower നടന്നു. സമസ്തയുടെ ശതാബ്ദി സന്ദേശം ദ്വീപ് സമൂഹത്തോട് കൂടുതൽ ശക്തിയായി പങ്കുവെക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ യോഗത്തിൽ നിരവധി പ്രഗത്ഭ പണ്ഡിതർമാരുടെയും സംഘടനാ പ്രവർത്തകരുടെയും സാന്നിധ്യം ശ്രദ്ധേയമായി.

യോഗം ദൂആയോടെ ആരംഭിച്ചു. ദൂആ നിർവഹിച്ചത് കിൽത്താൻ ഖാസി ഉസ്താദ് അസ്ഹർ ഫൈസിയായിരുന്നു. തുടർന്ന് അബ്ദുൽ റഊഫ് ഫൈസി സ്വാഗതം നിർവഹിച്ചു. SKSSF ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് അബൂസ്വാലിഹ് തങ്ങൾ അധ്യക്ഷനായി.

പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് SKSSF സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങൾ ആണ്. സമസ്തയുടെ നൂറ് വർഷത്തെ ആത്മീയ-സാമൂഹിക സേവനപാരമ്പര്യത്തെ ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അവതരിപ്പിച്ചു.

വിവിധ വിഷയങ്ങളിൽ സമൃദ്ധമായ പ്രഭാഷണങ്ങൾ നടന്നു.
പ്രഭാഷകർ:
• മുഹമ്മദ് ഖാസിം ഫൈസി (SKSSF സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി)
• അബ്ദുൽ റഊഫ് ഫൈസി (SKSSF സക്രട്ടറിയേറ്റ് മെമ്പർ)
• ശബീറലി ഫൈസി (SKSSF ലക്ഷദ്വീപ് ജില്ല സെക്രട്ടറി)
• മുഹമ്മദ് യാസീൻ ഫൈസി (ലക്ഷദ്വീപ് SKSSF ജില്ല ഉപാധ്യക്ഷൻ)
• അബ്ദുസലാം അസ്ഹരി (SKSSF ജില്ല വർക്കിങ് സെക്രട്ടറി)

പരിപാടിയുടെ മുഖ്യ പ്രഭാഷണം സമസ്ത പാലക്കാട് ജില്ലാ ജോയിൻറ് സെക്രട്ടറി സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ നിർവഹിച്ചു. സമസ്തയുടെ ശതാബ്ദി വർഷമവസരമാക്കി സമൂഹത്തിന്റെ വിദ്യാഭ്യാസ-നൈതിക വളർച്ചയിൽ കൂടുതൽ ഊന്നൽ നൽകണമെന്ന സന്ദേശമാണ് അദ്ദേഹം മുന്നോട്ട് വച്ചത്.

ഇഖ്ബാൽ അർഷദി നന്ദി അർപ്പിച്ച് പരിപാടി സമാപിച്ചു.

വേദിയിൽ ഉസ്താദ് മുഹമ്മദ് ഫൈസി, ഉസ്താദ് ജഅ്ഫർ സ്വാദിഖ് ഫൈസി, ഉസ്താദ് ശരഫുദ്ദീൻ ഫൈസി, മുഫത്തിശ് ഇബ്റാഹിംഖാൻ ബാഖവി, അബ്ദുൽ ഹക്കീം ഫൈസി, നവീദ് കൽപ്പനി, സലാഹുദ്ദീൻ അഗത്തി, അഷ്റഫ് ഫൈസി എന്നിവർ പങ്കെടുത്തു.