സദറുദ്ദീൻ ഇ.യുടെ  പുസ്തകം പ്രകാശനം ചെയ്തു.


യുഎ ഇ യിലെ പ്രവാസി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന ഷീർഷകത്തിൽ സദറുദ്ദീൻ. ഇ.യുടെ  പുസ്തകം പ്രകാശനം ചെയ്തു.

സദറുദ്ദീൻ. ഇ.യുടെ പുസ്തകമായ “Challenges Faced by Emigrant Labourers in the UAE” ഡോ. ഹുസൈൻ രണ്ടത്താണി പ്രകാശനം ചെയ്തു. പുസ്തകം മുൻ പ്രിൻസിപ്പൽ, JNSSS ലക്ഷദ്വീപ് ഡോ. എം. മുല്ലക്കോയയ്ക്ക് LCMF (UT of Lakshadweep) സെക്രട്ടറി ശ്രീ. നിയുമത്തുള്ളയുടെ സാന്നിധ്യത്തിൽ കൈമാറി.

പ്രവാസി തൊഴിലാളികൾ യു.എ.ഇയിൽ നേരിടുന്ന വെല്ലുവിളികളും ജീവിതാനുഭവങ്ങളും പുസ്തകത്തിൽ വിശദമായി അവതരിപ്പിക്കുന്നു. പ്രകാശന ചടങ്ങിൽ സംസാരിച്ച ഡോ. ഹുസൈൻ രണ്ടത്താണി, പ്രവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾക്ക് ഇത്തരം രചനകൾ വലിയ പ്രാധാന്യമുള്ളതാണെന്ന് അഭിപ്രായപ്പെട്ടു.

ഡോ. എം. മുല്ലക്കോയയും പുസ്തകത്തിന്റെ സാമൂഹിക പ്രസക്തിയെ കുറിച്ച്  സംസാരിച്ചു. എഴുത്തുകാരൻ നന്ദിപ്രകടനത്തിൽ, തന്റെ രചന പ്രവാസി ക്ഷേമത്തിനെക്കുറിച്ചുള്ള അർത്ഥപൂർണമായ ചര്‍ച്ചകൾക്ക് വഴിയൊരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.