കവരത്തി: കന്യാകുമാരിയിൽ കടലിന് മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദം (Low Pressure) കാരണം ലക്ഷദ്വീപ് പ്രദേശങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ദുഷ്‌കരമായ കാലാവസ്ഥ തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഈ സാഹചര്യത്തിൽ ദ്വീപുസമൂഹത്തിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അതിനാൽ, പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന നിർദേശം കേന്ദ്ര കാലാവസ്ഥ വകുപ്പ് – ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി.
ലക്ഷദ്വീപിൽ കാലാവസ്ഥ മുന്നറിയിപ്പ്; ശക്തമായ കാറ്റും മഴയും സാധ്യത
