മാലിന്യക്കനാലിൽ വീണ് മിനിക്കോയ് സ്വദേശി മരിച്ചു

കൊച്ചി: അഴുക്ക് കനാലിൽ വീണ യുവാവ് മരിച്ചു. ഇടപ്പള്ളി മീൻചിറ റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മാലിന്യക്കനാലിൽ വീണ് മരിച്ചു. ലക്ഷദ്വീപ് മിനികോയ് സ്വദേശിയായ അമാൻ അബ്ദുള്ളാഹി (22) ആ ണ് മരിച്ചത്. ഞായറാഴ്ച വെളു പ്പിന് 1.30 നായിരുന്നു സംഭവം. ശബ്ദംകേട്ട് സമീപവാസികൾ എത്തിയെങ്കിലും മലിന ജലം നിറഞ്ഞ തോട്ടിലിറങ്ങാൻ ആർക്കും സാധിച്ചില്ല. എളമക്കര പോലീസെത്തി യുവാവിനെ മലിനജലത്തിൽനിന്നു പുറത്തെടുത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എളമക്കര പോലീസ് കേസെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി ജുമാമസ്‌ദിൽ കബറടക്കി. ഇടപ്പള്ളി പോണേക്കര ഭാഗത്താണ് ഇവർ താമസിക്കുന്നത്. പിതാവ് അബ്ദുള്ളാഹി. സാഹിറയാണ് മാതാവ്.