മാസങ്ങളോളം നീണ്ടു നിന്ന ഇടവേളക്ക് ശേഷം ടി. ചെറിയകോയയെ മാറ്റി സലാഹുദ്ധീൻ പീച്ചിയത്തും മഹദാ ഹുസൈനും വീണ്ടും ബേളാരം എഡിറ്റർ സ്ഥാനത്തേക്ക് തിരിച്ചെത്തി.
ലക്ഷദ്വീപിനെ ജനാധിപത്യവത്കരിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവർത്തനം ആരംഭിച്ച ബേളാരം ലക്ഷദ്വീപ് സമൂഹത്തിനിടയിൽ സ്വാധീനം ചെലുത്തി വരുന്നതിനിടക്കാണ് ഇവർ രണ്ടുപേരെയും ബേളാരത്തിൽ നിന്ന് പുറത്താക്കിയത് .ഇക്കാര്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ബേളാരം ലക്ഷദ്വീപിനെ പൂർണമായി ജനാധിപത്യവൽക്കരിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഒരു മൂവ്മെന്റാണ്. ചില ർ നടത്തിയ ഗൂഡാലോചനയുടെ ഫലമായിട്ടാണ് ഇവർ പുറത്താക്കപ്പെട്ടത്. പകരം അവരോധിക്കപ്പെട്ടവർക്ക് പ്രത്യേകമായിട്ടൊന്നും ചെയ്യാനുമായില്ല. പൂർവാധികം ശക്തിയോടെ ബേളാരം ജനപക്ഷത്ത് തുടരുമെന്ന് സലാഹുദ്ധീൻ പീച്ചിയത്തും മഹദാ ഹുസൈനും വ്യക്തമാക്കി.
