കവരത്തി:
ബിത്ര ദ്വീപ് മുഴുവൻ നിവാസികളെയും കുടിയൊഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന നീക്കത്തിനെതിരെ എൻ സി പി (ശരത് പവാർ വിഭാഗം) ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ദ്വീപ് ഭരണകൂടത്തിന്റെ നടപടികൾ അനീതിയുടെയും അടിച്ചമർത്തലിന്റെയും പ്രതീകമാണെന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു.
ലക്ഷദ്വീപിലെ എല്ലാ പ്രധാന ദ്വീപുകളിലെയും പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ബിത്ര ദ്വീപ് ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.
ഭൂമി പിടിച്ചെടുക്കാനുള്ള നിർദേശങ്ങൾ പൂർണ്ണമായി പിൻവലിക്കണം. ബിത്രയിലെ ജനങ്ങളെ അവിടുന്നേയ്ക്ക് ഒഴിപ്പിക്കാൻ നടത്തുന്ന ഓരോ നീക്കങ്ങളും നമ്മൾ ശക്തമായി ചെറുക്കും എന്നായിരുന്നു NCP(SP) നേതാക്കളുടെ പ്രഖ്യാപനം.
ബിത്ര ദ്വീപ് നിവാസികളുടെ ഭൂമിയും ജീവിതവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത്തരം നീക്കങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും ഭരണകൂടം ഇതിൽനിന്ന് പിന്മാറണമെന്നും നേതാക്കൾ വ്യക്തമാക്കി.
ബിത്ര ദ്വീപ് ഭൂമി ഏറ്റെടുക്കൽ നീക്കത്തിനെതിരെ NCP(SP) ദ്വീപുകളിലാകെ പ്രതിഷേധ സമരം സംഘടിപ്പിച്ചു
