ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അഗത്തി നാഷണൽ ലീഗ് പ്രതിഷേധിച്ചു

അഗത്തി: ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂഭാഗവും ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നാഷണൽ ലീഗ് അഗത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ദ്വീപ് ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നീക്കം അനീതിയാണെന്നും അംഗീകരിക്കാൻ പറ്റില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് നേരിട്ട് നിവേദനം നൽകുമെന്ന് നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് ഇൻ ചാർജ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ അറിയിച്ചു.