കിൽത്താൻ: ലക്ഷദ്വീപിലെ ഏറ്റവും വലിയ പ്രൈസ് മണി ഫുട്ബോൾ ടൂർണമെന്റ് ആയ പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. കായികപ്രേമികൾക്ക് ആവേശത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച് കിൽത്താൻ ദ്വീപിൽ സംഘടിപ്പിച്ച പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ദ്വീപിലെ ഫുട്ബോൾ ചരിത്രത്തിൽ ഒരു പ്രധാന അധ്യായമായി മാറി.
റീജിയണൽ സ്പോർട്സ് കിൽത്താൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ, റീജിണൽ സ്പോട്സിൻ്റെ താഴെ രജിസ്റ്റർ ചെയ്ത കിൽത്താൻ ദ്വീപിൽ നിന്നുള്ള ആറു ടീമുകളാണ് പങ്കെടുത്തത്. മത്സരങ്ങൾ ആരംഭിച്ച നാൾ മുതൽ തന്നെ, കാണികളുടെ വലിയ സാന്നിധ്യവും ആവേശകരമായ മത്സരങ്ങളുമാണ് ടൂർണമെന്റിനെ ശ്രദ്ധേയമാക്കിയത്.
ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സെൻട്രൽ ബ്രദേഴ്‌സ് ക്ലബ് ജേതാക്കളായി.
ശക്തമായ മത്സരത്തിനൊടുവിൽ, റീഫ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഫസ്റ്റ് പ്രൈസായി ഒരു ലക്ഷത്തി ഒരായിരത്തി പത്ത് രൂപയും,
സെക്കൻഡ് പ്രൈസായി അൻപതിനായിരത്തി അഞ്ച് രൂപയും സമ്മാനമായി നൽകി.
ടൂർണമെന്റിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സംഘാടകരെയും,
പങ്കെടുത്ത എല്ലാ ടീമുകളെയും,
പ്രേക്ഷകരെയും നാട്ടുകാർ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള വലിയ കായികമേളകൾ,
ലക്ഷദ്വീപിലെ യുവതലമുറയ്ക്ക് പ്രചോദനമാകുന്നതോടൊപ്പം,
ദ്വീപിലെ കായിക സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന്
കായികരംഗത്തെ പ്രവർത്തകർ അഭിപ്രായപ്പെട്ടു.
പി.വി. റഫീഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്: സെൻട്രൽ ബ്രദേഴ്‌സ് ജേതാക്കളായി
