ഡോ.കെ.സി.അൻസാർ അലി കൽപ്പേനിയുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

ഷാർജ: ലക്ഷദ്വീപിൻ്റെ സസ്യ വൈവിധ്യങ്ങളെയും   പാരമ്പര്യ അറിവിനെയും കുറിച്ഛ്   പഠനം നടത്തി   ഡോക്ടറേറ്റ് നേടിയ  കൽപേനി ദ്വീപ് സ്വദേശിയും  പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ  കെ സി അൻസാറലിയുടെയും  തളിപ്പറമ്പ് സർസയ്യിദ് കോളേജ്  സസ്യ ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സറും,കണ്ണൂർ, ഭാരതീയാർ സർവ്വകലാശാലയിലെ  ഗവേഷക ഗൈഡുമായ    ഡോ.എ കെ അബ്‌ദുൽ സലാമിൻ്റെയും  എത്തനോബോട്ടാണി ഓഫ് ലക്ഷദീപ് എന്ന ഇംഗ്ലീഷ് പുസ്തകം ഷാർജ പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഹാളിൽ വെച്ഛ് യു എ ഇ ലെ  പ്രശസ്ത എഴുത്തുകാരിയും പരിസ്ഥിതി ശാസ്ത്രജ്ഞയുമായ മറിയം  അൽ ഷെനാസി  നവംബർ ആറിന്  വൈകുന്നേരം  റൈറ്റേഴ്‌സ് ഫോറം ഹാളിൽ വെച്ചു പ്രകാശനം ചെയ്യും. 

ലക്ഷദ്വീപിന്റെ ജൈവ വൈവിധ്യം, പാരമ്പര്യ വൈദ്യത്തിൽ സസ്യങ്ങളുടെ ഉപയോഗം, നാട്ടറിവുകളുടെ വിവര ശേഖരം, സസ്യങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം, ആയുർവേദ സസ്യങ്ങളുടെ ആന്തരിക, രസതന്ത്ര പഠനം തുടങ്ങി വിവിധ മേഖലകൾ കോർത്തിണക്കിയാണ് ഈ പുസ്തകം തയ്യാറാക്കിയത്. കാലാവസ്ഥാ വ്യതിയാനവും ലക്ഷദ്വീപിൽ നടപ്പാക്കുന്ന പുതിയ വികസന പ്രവർത്തനങ്ങളും പരമ്പരാഗത സസ്യ സമ്പത്തിനെ സമീപ ഭാവിയിൽ പൂർണമായും ഇല്ലാതാക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഡൽഹിയിലെ ഇന്തു പ്രസാധകരാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടു ലോകത്തെ വിവിധ രാജ്യങ്ങളിലെത്തിക്കുന്നത്.

ദ്വീപിന്റെ സസ്യ വൈവിധ്യങ്ങളെയും പ്രകൃതിയേയും പാരമ്പര്യങ്ങളേയും സമന്വയിപ്പിച്ചു കൊണ്ടുള്ള വിനോദ സഞ്ചാരത്തിനുള്ള വലിയ സാധ്യതകളെയും പഠനം ചൂണ്ടിക്കാട്ടുന്നു. നിലനിൽക്കുന്ന അത്യപൂർവങ്ങളായ സസ്യ സമ്പത്തിൻ്റെ സംരക്ഷണവും, ഗവേഷണ പ്രവർത്തനങ്ങൾ തുടരേണ്ടത്തിന്റെ ആവശ്യകതയും പഠനം ശുപാർശ ചെയ്യുന്നു. സർസയ്യിദ് കോളേജിൽ നിന്ന് ഡോക്ടറേറ്റ് നേടുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ  വിദ്യാർത്ഥി കൂടിയാണ് അൻസാറലി. അന്താരാഷ്ട്ര തലത്തിൽ ലക്ഷദീപിലെ പ്രഥമ ഇംഗ്ലീഷ് ശാസ്ത്ര പുസ്തകമാണ് ഷാർജയിൽ വെച്ഛ് പ്രകാശിതമാകുന്നത്. നിരവധി അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച അൻസറാലിയുടെയും അബ്ദുസ്സലാമിന്റെയും ഈ ഇംഗ്ലീഷ് പുസ്തകം ദീപിന്റെ പാരമ്പര്യ അറിവുകളെ ലോക തലത്തിൽ പരിചയപ്പെടുത്താനും അതുവഴി ദ്വീപിന്റെ വികസന പ്രവർത്തങ്ങൾക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പുതിയ ദിശയും വെളിച്ചവും നൽകും എന്നും പ്രതീക്ഷിക്കുന്നു.