കൽപ്പേനിയെ വെസൽ ഹബ് ആക്കണമെന്ന് യുവ ലോക്ക് ജനശക്തി പാർട്ടി

കൽപ്പേനി: കൽപ്പേനിയെ ലക്ഷദ്വീപ് ദ്വീപുകൾക്കും മെയിൻലാൻഡിനുമിടയിൽ വെസൽ ഹബ് ആക്കി വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുവ ലോക്ക് ജനശക്തി പാർട്ടി (LJP) ലക്ഷദ്വീപ് ഘടകം സ്റ്റേറ്റ് സെക്രട്ടറി ഹുസൈൻ പള്ളത്ത് പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർക്കും അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസർ ഡോ. എസ്.ബി. ദീപക് കുമാറിനും കത്തയച്ചു.

കോച്ചി–കൽപ്പേനി ഹൈസ്പീഡ് വെസൽ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഹുസൈൻ പള്ളത്ത് കത്ത് സമർപ്പിച്ചത്. കൽപ്പേനി ദ്വീപ് കോച്ചിയിൽ നിന്ന് വെറും 287 കിലോമീറ്റർ അകലെയായതിനാൽ, വിനോദസഞ്ചാരത്തിനും അന്തർദ്വീപ് ഗതാഗതത്തിനും വികസിപ്പിക്കാനുള്ള മികച്ച സാധ്യതയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇത്തരമൊരു ഹൈസ്പീഡ് സർവീസ് ആരംഭിക്കുന്നതിലൂടെ ദ്വീപുകൾക്കും മെയിൻലാൻഡിനുമിടയിൽ സ്ഥിരമായ ഗതാഗതബന്ധം ഉറപ്പാക്കുകയും പ്രത്യേകിച്ചും കൽപ്പേനിയിലെ വിനോദസഞ്ചാര, വ്യാപാര, ഗതാഗത മേഖലകളിൽ വളർച്ചക്കും യുവാക്കൾക്ക് ടൂറിസം തൊഴിൽസാദ്യതകൾക്കും, കൂടാതെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കുമുള്ള വേഗതയേറിയ യാത്രാസൗകര്യത്തിനും സഹായകരമാകുമെന്ന് ഹുസൈൻ പള്ളത്ത് കത്തിൽ വ്യക്തമാക്കി.

കത്തിൽ കൊ ച്ചി–കൽപ്പേനി–അഗത്തി–കവരത്തി റൂട്ടിൽ ആഴ്ചയിൽ രണ്ടുദിശകളിലായി ഹൈസ്പീഡ് വെസൽ സർവീസ് നടത്തുന്നതിനുള്ള വിശദമായ ഷെഡ്യൂളും ഉൾപ്പെടുത്തിയിട്ടുണ്ട്. LJP യൂത്ത് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഷഹീം സി.എൻ, ട്രഷറർ സാബിർഷാ എന്നിവർ കൂടെ, കൽപ്പേനി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കും കത്തിന്റെ പകർപ്പ് സമർപ്പിച്ചു.