കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ; എസ്.എസ്.സി 2025 അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലായി ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്താൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. കവരത്തി ഇപ്രാവശ്യം എക്സാം സെൻറർ ഉണ്ടായിരിക്കും. മൊത്തം 14,582 ഒഴിവുകൾ പ്രതീക്ഷിക്കുന്നു. 18 മുതൽ 32 വയസ്സുവരെ പ്രായമുള്ളതും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് പ്രക്രിയ രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ടയർ I, ടയർ II) മുഖേനയാണ്. ടയർ I പരീക്ഷ 2025 ഓഗസ്റ്റ് 13 മുതൽ 30 വരെയും, ടയർ II ഡിസംബർ മാസത്തിനുള്ളിലുമാണ് നടക്കുന്നത്.

2025 ജൂലൈ 04 രാത്രി 11 മണി വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ജൂലൈ 5 വരെ ഫീസ് അടയ്ക്കാം. അപേക്ഷയിൽ തിരുത്തലുകൾ ജൂലൈ 9 മുതൽ 11 വരെ അനുവദിക്കും. അപേക്ഷാ ഫീസ് ₹100/- ആണ്. എസ്.സി., എസ്.ടി., വിമുക്തഭടർ, സ്ത്രീകൾക്ക് ഫീസിൽ നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്.

പരീക്ഷയുടെ സിലബസ്, സ്‌കീം, മറ്റു വിശദാംശങ്ങൾ എന്നിവയ്ക്ക് 2025 ജൂൺ 9ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം സന്ദർശിക്കുക. അപേക്ഷകൾ [https://ssc.gov.in](https://ssc.gov.in) എന്ന വെബ്സൈറ്റിലൂടെയും mySSC ആപ്പിലൂടെയും സമർപ്പിക്കാം. കൂടുതൽ സഹായത്തിന് 080-25502520 എന്ന നമ്പറിലേയ്ക്ക് തിങ്കളാഴ്ച മുതൽ വെള്ളിവരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാം. കൂടുതൽ വിവരങ്ങൾ [www.ssckkr.kar.nic.in](http://www.ssckkr.kar.nic.in) എന്ന വെബ്സൈറ്റിലും ലഭ്യമാണ്.