കിൽത്താൻ എൻസിപി(എസ്. പി) യൂണിറ്റിന് പുതിയ ഭാരവാഹികൾ

കിൽത്താൻ: കിൽത്താൻ യൂണിറ്റ് എൻസിപി(എസ്. പി) യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ നേതൃത്വത്തിൽ പുതുമയും കരുത്തും വളർത്തുന്നതിനായി നടത്തിയ യോഗത്തിൽ താഴെപ്പറയുന്നവർ പുതിയ കമ്മിറ്റിയെ നയിക്കുന്നതായി പ്രഖ്യാപിച്ചു.

പ്രസിഡന്റ്: ബദറുസ്സമാൻ A.P
വൈസ് പ്രസിഡൻറ്: ഇബ്രാഹിം ഹാജി P.K
സെക്രട്ടറി: അബ്ദുൽ ജലീൽ C.M
ജോയിന്റ് സെക്രട്ടറി: അബ്ദുൽ ഷുക്കൂർ M.K
ട്രഷറർ: സൈഫ് S.M

പുതിയ ഭാരവാഹികളുടെ ചുമതല ഏല്പിക്കൽ ചടങ്ങിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. യുവനേതൃത്വത്തെ ശക്തിപ്പെടുത്തിയും കിൽത്താനിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകിയും മുന്നോട്ട് പ്രവർത്തിക്കാമെന്ന് യോഗത്തിൽ വ്യക്തമാക്കി.