കവരത്തി ദ്വീപിന് പുതിയ ഖാളി: സയ്യിദ് സൈദലിജീലാനി തങ്ങൾ

കവരത്തി: കവരത്തി ദ്വീപിലെ പുതിയ ഖാളിയായി ഏക്കാർ പള്ളി സയ്യിദ് സൈദലി ജീലാനി തങ്ങളെ ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു. നിലവിലെ ഖാളിയായ ബഹുമാനപ്പെട്ട ഹംസത്ത് മുസ്‌ലിയാർ തൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം സ്വമേധയാ സ്ഥാനം ഒഴിയുകയായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഖാളിയെ നിയമിച്ചത്.

ഖത്തീബുമാരായി ഹംസക്കോയ സഖാഫി, മുഹമ്മദ് സഖാഫി, ആശിഖ് ഫൈസി, ഹുസൈൻ സഖാഫി എന്നിവർ തുടരുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.