കടമം: കടമം ഫെസ്റ്റ് 2025 നവംബർ 1 മുതൽ 3 വരെ കടമം ദ്വീപിൽ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും സംഘങ്ങളും അവരുടെ എൻട്രികൾ സമർപ്പിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
2025 സെപ്റ്റംബർ 30-ന് വൈകുന്നേരം 5 മണിക്ക് മുൻപായി നിർദ്ദിഷ്ട രജിസ്‌ട്രേഷൻ ഫോം കടമം ഫെസ്റ്റ് സാംസ്കാരിക കമ്മിറ്റി കൺവീനർ ശീ. ജലാൽ (സംഗീത അധ്യാപകൻ, JNSSS) ന് സമർപ്പിക്കണം.
പരിപാടികൾ സുതാര്യമായും ക്രമബദ്ധമായും നടത്തുന്നതിനായി അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കപ്പെടില്ലെന്നും സംഘാടകർ അറിയിച്ചു.
കടമം ഫെസ്റ്റ് 2025: കലാ-സാംസ്കാരിക പരിപാടികളിലേക്ക് എൻട്രികൾ ക്ഷണിച്ചു
