എംബാർക്കേഷൻ പോയിൻറ്കളിലെ അനാവശ്യ ചെക്കിംങ് നിയന്ത്രിക്കണം: ഹംദുള്ള സെയിദ്

കവരത്തി: സെക്യൂരിറ്റി ചെക്കിംങ്ങിൻ്റെ പേര്  പറഞ്ഞു യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള എംബാർക്കേഷൻ പോയിൻറ്കളിലെ അനാവശ്യ ചെക്കിംങ് നടപടികൾ നിയന്ത്രിക്കണമെന്നും പരിശോധനാ സംവിധാനങ്ങൾ
സൗഹൃദകരമാക്കണമെന്നും ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ്.
അനാവശ്യമായ സുരക്ഷാ പരിശോധനകൾക്കെതിരെ ഇടപെടൽ ആവശ്യപ്പെട്ട് പോർട് ഡയറക്ടർ ഗിരി ശങ്കറിന് കത്തയച്ചു.

ലക്ഷദ്വീപിലെ എല്ലാ എമ്പാർക്കേഷൻ കേന്ദ്രങ്ങളിലുമുള്ള നിലവിലെ സുരക്ഷാ പരിശോധന ക്രമങ്ങൾ യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുകയാണെന്ന് എംപി കത്തിൽ പറയുന്നു. മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ, രോഗികൾ എന്നിവർക്കാണ് കൂടുതൽ പ്രയാസങ്ങൾ നേരിടുന്നത്. സുരക്ഷാ പരിശോധനയുടെ പേരിൽ അനാവശ്യമായ ഇടപെടലുകൾ യാത്രാസൗകര്യത്തെ ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്നങ്ങളില്ലാതെ യാത്രകൾ നടത്താൻ അനാവശ്യമായ പരിശോധനകൾ ഒഴിവാക്കണമെന്നും മാർഗനിർദേശങ്ങൾ നടപ്പിലാക്കണമെന്നും ഹംദുള്ള സെയിദ് ആവശ്യപ്പെട്ടു.