കവരത്തി: ലക്ഷദ്വീപ് നാഷണൽ ഹെൽത്ത് മിഷൻ, സ്റ്റേറ്റ് ടുബാക്കോ കൺട്രോൾ സെൽ സംഘടിപ്പിച്ച ആന്റി ടുബാക്കോ അവബോധ ഷോർട്ട് ഫിലിം നിർമ്മാണ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
‘ബേൺ ഔട്ട്’ എന്ന ചിത്രത്തിന് കിൽത്താൻ ദ്വീപിലെ അബൂബക്കർ ബി.ഐ ഒന്നാം സ്ഥാനവും, ‘ഇറ്റ്സ് ടൂ ലേറ്റ്’ എന്ന ചിത്രത്തിന് കവരത്തി ദ്വീപിലെ മുഹമ്മദ് റിയാസ് എ.കെ രണ്ടാം സ്ഥാനവും, ‘ടിക്കറ്റ്’ എന്ന ചിത്രത്തിന് അമിനി ദ്വീപിലെ സയ്യിദ് മുഹമ്മദ് മൊയ്നുദീൻ സി.എച്ച്.പി മൂന്നാം സ്ഥാനവും ലഭിച്ചു.
കമ്മൻഡേഷൻ പ്രൈസ് ലഭിച്ച ചിത്രങ്ങൾ:
പുകവരയാൻ (ഹസ്സൻ, കവരത്തി), ഈറ്റിലെ പശു (അസർ കെ.എം, അന്ദ്രോത്ത്), ഡെത്സ് ഇൻഹെയിൽ (നിസാദ് ഖാൻ എം, കവരത്തി), ദ ഹിന്റ് (അബൂ, അന്ദ്രോത്ത്), ഡിസിഷൻ (ഷാഹിദ് ഫാസൽ എസ്.ബി).
നിർമാണ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ചും ജഡ്ജിങ് പാനൽ ശുപാർശ ചെയ്തുമാണ് വിജയികളെ തെരഞ്ഞെടുത്തത്.
