ആന്ത്രോത്ത്:- നാളുകൾ ഏറെയായി ആന്ത്രോത്ത് ദ്വീപിൽ നില നിൽക്കുന്ന പെട്രോൾ ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് 28/01/2026 ന് സിപിഐ(എം) ആന്ത്രോത്ത് ബ്രാഞ്ച് പെട്രോൾ പമ്പ് കോണ്ട്രാക്ടറേയും IOCL അധികാരികളെയും നേരിൽ കണ്ട് ചർച്ച നടത്തി.
3000 ലിറ്റർ ഡീസലിന്റെയും 5000 ലിറ്റർ പെട്രോളിന്റെയും തുക പമ്പ് ഓപ്പറേറ്റർ IOCL ന് കൈമാറി എങ്കിലും സൈറ്റിന്റെ ചില സാങ്കേതിക പിഴവുകൾ കാരണമാണ് ഇന്ധനം എത്തിക്കാൻ വൈകിയതെന്നാണ് സിപിഐ(എം) നേതാക്കൾക്ക് IOCL അധികാരികൾ നൽകിയ വിശദീകരണം.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും ഉടനെ പെട്രോളും ഡീസലും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിയുമെന്നും IOCL നേതാക്കൾക്ക് ഉറപ്പ് നൽകി.
ഈ പ്രശ്നം നീണ്ടു പോയാൽ ആന്ത്രോത്ത് പെട്രോൾ പമ്പിലേക്ക് സിപിഐ(എം)ന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സമരം സങ്കടിപ്പിക്കുമെന്ന് സിപിഐ(എം) ആന്ത്രോത്ത് ബ്രാഞ്ച് സെക്രട്ടറി അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.
